അ ആ ഇ ഈ
കുട്ടിക്കവിതകൾ , ബാലകവിതകൾ , തമാശക്കവിതകൾ
Total Pageviews
3186
Saturday, 25 May 2013
Saturday, 23 March 2013
തടിയാപുള്ള
തടിമിടുക്കൻ തട്ടാംപുറത്തൊരു
തടിയെടുക്കാൻ കേറി
തകതരികിട തകതരികിട
തടിയെടുത്തൊരു നേരം
പിടിപിടിച്ചൊരു തടിയൊടിഞ്ഞേ!
ഞൊടിയിടയിൽപ്പിന്നെ
തടിയൊടൊപ്പം തടിയാപുള്ളേം
തകതരികിട തിത്തോം!
Saturday, 22 December 2012
കാ.. കാ കൂ.. കൂ
ഈ കവിത http://malayalikuttikku.blogspot.in/ എന്ന ബ്ലോഗിലേയ്ക്കു മാറ്റിയിരിക്കുന്നു. അസൗകര്യം ക്ഷമിക്കുമല്ലോ?
Saturday, 10 November 2012
തമാശക്കവിത
കുഴപ്പായി
കപ്പ പുഴുങ്ങി ഉപ്പായി
കപ്പയിലപ്പിടി ഉപ്പായി
കപ്പ വിളമ്പിയിരുപ്പായി
അപ്പനറിഞ്ഞു കുഴപ്പായി.
കപ്പ പുഴുങ്ങി ഉപ്പായി
കപ്പയിലപ്പിടി ഉപ്പായി
കപ്പ വിളമ്പിയിരുപ്പായി
അപ്പനറിഞ്ഞു കുഴപ്പായി.
Sunday, 28 October 2012
ടീച്ചറിന് ഒന്നുമറിയില്ല
ഒന്നാം ക്ലാസിലെ ഓമനടീച്ചറി-
നൊന്നുമറിയില്ല കഷ്ടമമ്മേ!
ആനയ്ക്കു നിറമെന്തെന്നറിയാത്ത ടീച്ചർക്കു
ഞാനാണു ചൊല്ലിക്കൊടുത്തതിന്നുത്തരം.
നൊന്നുമറിയില്ല കഷ്ടമമ്മേ!
ആനയ്ക്കു നിറമെന്തെന്നറിയാത്ത ടീച്ചർക്കു
ഞാനാണു ചൊല്ലിക്കൊടുത്തതിന്നുത്തരം.
Friday, 5 October 2012
ഉപ്പായിക്കു വിശപ്പില്ല
ഉപ്പായിച്ചേട്ടനു തെല്ലും വിശപ്പില്ല
എപ്പോഴുമിങ്ങനെതന്നെ പാവം!
നേരം വെളുത്തിട്ടിങ്ങന്തിയാകും വരെ
കാര്യമായൊന്നും കഴിച്ചതില്ല.
കാലത്തരക്കലം കഞ്ഞിമാത്രം മോന്തി
പത്തുമണിക്കു പത്തിഡ്ഡലിയും
ഉച്ചയ്ക്കു മുന്പൊരു ചക്കപ്പഴം തിന്നു
ചക്ക പഴുങ്ങിയടിക്കും മുന്പേ.
ഊരിലെ കല്യാണസദ്യയുണ്ടിട്ടിങ്ങു
പോരും വഴിക്കു രണ്ടേത്തപ്പഴം,
പച്ചക്കറി വാങ്ങാൻ ചന്തയിൽ ചെന്നപ്പം
തഞ്ചത്തിൽ കിട്ടിയ പൂവൻപഴം,
നാലുമണിക്കു നല്ലോലനും കൂട്ടീട്ടു
നാഴിയരിയുടെ ചോറുമുണ്ടു.
ഇത്രയും മാത്രം കഴിച്ചിട്ടു വീടിൻറെ
ഉമ്മറത്തുപ്പായി ചിന്തിച്ചിരിപ്പായി
വല്ലതും കാര്യമായ് തിന്നണന്നുണ്ടേലും
തെല്ലും വിശപ്പില്ലേലെന്തു ചെയ്യും?
Saturday, 29 September 2012
കഥ കേട്ടോ! മാളോരേ!
വലിയാനക്കൊമ്പനെയിന്നലെ
വഴിപോക്കരെറുമ്പുകള്‍ ചേര്‍ന്നൊരു
പനനാരില്‍ കെട്ടിവലിച്ചി-
ട്ടെലിമാളക്കൊട്ടിലിലാക്കിയ
കഥ കേട്ടോ! മാളോരേ!
(കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഈയിടെ പ്രസിദ്ധീകരിച്ച കഥ കേട്ടോ മാളോരേ! എന്ന എൻറെ കവിതാ സമാഹാരത്തിലെ ശീർഷകകവിത)
Subscribe to:
Posts (Atom)