Total Pageviews

Sunday 28 October 2012

ടീച്ചറിന് ഒന്നുമറിയില്ല

ഒന്നാം ക്ലാസിലെ ഓമനടീച്ചറി-
നൊന്നുമറിയില്ല കഷ്ടമമ്മേ!
ആനയ്ക്കു നിറമെന്തെന്നറിയാത്ത ടീച്ചർക്കു
ഞാനാണു ചൊല്ലിക്കൊടുത്തതിന്നുത്തരം.



1 comment:

  1. ഈ കവിതയെഴുതാൻ പ്രചോദിപ്പിച്ച രസകരമായ ഒരു സംഭവമുണ്ട്.
    ഞാൻ അപ്പർപ്രൈമറി വിഭാഗത്തിൽ പഠിപ്പിക്കുന്ന കാലത്ത് യദൃച്ഛയാ ഒന്നാം ക്ലാസ്സിൽ പോകാനിടയായി. എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതിരുന്നതിനാൽ ഒരു നാടൻ കുട്ടിപ്പാട്ടു പാടിക്കൊടുത്തു. കുട്ടികൾ ഏറ്റു പാടി. ഇടയ്ക്കൊരു വരി കുട്ടികൾ മുമ്പു കേട്ടതു പോലെയായിരുന്നില്ല. “സാറേ! അങ്ങനെയല്ല”. ഒരു കുട്ടി എന്നെ തിരുത്തി. ഞാൻ അത് അംഗീകരിച്ചു.ക്ലാസ് തുടർന്നു.
    പിന്നീട് ബോർഡിൽ ഒരു ആനയുടെ ചിത്രം വരച്ചിട്ട് ചുവട്ടിൽ ‘ആന’ എന്ന് എഴുതി. ശീലമനുസരിച്ച് ആ-യുടെ തുമ്പിക്കൈയ്ക്ക് ഒരു കനുപ്പ് അറിയാതെ ഇട്ടുപോയി. അപ്പോൾ പഴയ കുട്ടി പറഞ്ഞു – “അയ്യേ! ഈ സാറിന് ഒന്നും അറിയാമ്മേല”. ചിരിച്ചു കൊണ്ട് ഞാനും അത് അംഗീകരിച്ചു.
    “ശരിയാ ഈ സാറിന് ഒന്നും അറിഞ്ഞുകൂട”.
    വൈകുന്നേരം സ്കൂൾ വിട്ട് ഞാൻ ബസ് സ്റ്റോപ്പിന് നേരേ എതിർവശത്തുള്ള ചായക്കടയുടെ മുൻവശത്ത് എത്തുമ്പോൾ സ്റ്റോപ്പിൽ അമ്മയുടെ കൈപിടിച്ചു നിന്നിരുന്ന ഒന്നാം ക്ലാസിലെ ആ ‘കാന്താരി’ എല്ലാവരും കേൾക്കെ ഉറക്കെ പ്രഖ്യാപിച്ചു. “അമ്മേ! ദേ! ആ സാറിന് ഒന്നും അറിയാമ്മേല”. പാവം! ഞാൻ ആരോ പിടിച്ചു വലിച്ചിഴച്ചതുപോലെ ചായക്കടയ്ക്കുള്ളിലെത്തി. ചായ കുടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും വിളിച്ചു പറഞ്ഞു. “രാമച്ചേട്ടാ! ഒരു ചായ സ്ട്രോംഗ്”.

    ReplyDelete