തേങ്ങ പറഞ്ഞെൻറെ മാങ്ങേ! തെങ്ങേന്നു ഞാനൊന്നു വീണു മാങ്ങ പറഞ്ഞെൻറെ തേങ്ങേ! ഏറു കൊണ്ടയ്യോ! ചതഞ്ഞു തേങ്ങയും മാങ്ങയും തങ്ങളിൽ തങ്ങളിൽ ഓരോന്നു ചൊല്ലി കരഞ്ഞു തേങ്ങയിരുന്നങ്ങു തേങ്ങുന്ന നേരത്തു മാങ്ങയിരുന്നോണ്ടു മോങ്ങി.
പട്ടം
വാനിൽ ചരിക്കുന്ന വാലുള്ള പട്ടം ചേലിൽ പറക്കുന്ന നൂലുള്ള പട്ടം കാറ്റിലങ്ങേറി കുതിക്കുന്ന പട്ടം ആലോലമാടി കളിക്കുന്ന പട്ടം താഴത്തു നിന്നും വലിക്കുന്ന നേരത്തു നൂലറ്റുപോയാൽ കുഴങ്ങുന്ന പട്ടം.